പാലക്കാട്: പട്ടാമ്പി കൊടുമുണ്ട റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ജഡത്തിന് സമീപത്തായി ഇരുചക്രവാഹനവും കത്തിക്കരിഞ്ഞ നിലയിലാണ്. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം.
കൊലപാതകമാണെന്നാണ് പട്ടാമ്പി പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‌സിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.