• Sun. Aug 24th, 2025

Trending

റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ 10 മരണം; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. 35,483 വീടുകൾ ചുഴലിക്കാറ്റിൽ തകർന്നതായും 115,992…

ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള സംയുക്ത എയർഡ്രോപ് പരീക്ഷണം വിജയകരം

രാജ്യത്തിന്‍റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള സംയുക്ത എയർഡ്രോപ് പരീക്ഷണം വിജയകരം. ഇന്ന് രാവിലെ 6ന് ശ്രീഹരിക്കോട്ടക്കടുത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം. ഐഎസ്ആർഒയും വ്യോമ-നാവികസേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.

രാജസ്ഥാനിൽ കനത്ത മഴ; 2 മരണം

ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതിൽ തകർന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരിൽ 30 ലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായും പ്രധാന നഗരത്തിൽ നിന്ന് ഒറ്റപ്പെട്ടതായും റിപ്പോർട്ടുണ്ട്. തുടർച്ചയായ മഴയും സുർവാൾ അണക്കെട്ടിന്റെ ഷട്ടർ…

മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ വിറ്റു പോയത് 135 സെക്കന്‍ഡ് കൊണ്ട്

മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ ബുക്കിംഗ് തുടങ്ങി വെറും 135 സെക്കന്‍ഡില്‍ വിറ്റുപോയി. 999 യുണീറ്റാണ് കമ്പനി പുറത്തിറക്കാൻ തീരുമാനിച്ചിരുന്നത്. ഇത് മുഴുവൻ വിറ്റു തീർത്തിരിക്കുകയാണ് മഹീന്ദ്ര. കളക്‌ടേഴ്‌സ് എഡിഷന്‍ കാറിന് 27.79 ലക്ഷം രൂപയാണ് കമ്പനി വില നിശ്ചയിച്ചിരുന്നത്.…

പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു; ഇടമലക്കുടിയിൽ കുഞ്ഞിന്റെ മൃതദേഹം ചുമന്നത് കിലോമീറ്ററുകളോളം

ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. പനി ബാധിച്ചു മരിച്ച അഞ്ചു വയസ്സുകാരന്റെ മൃതദേഹം ഇടമലക്കുടിയിലേക്ക് കിലോമീറ്ററുകളോളമാണ് ചുമന്നത്. ഇന്നലെ പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതും ചുമന്നാണ്.

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്

വയനാട് കൽപ്പറ്റയിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പന്ത്രണ്ടുകാരനെ റാഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ കുട്ടിയെ ആണ് സംഘം ചേർന്ന് ആക്രമിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ…

ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം

ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന്…

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു.

തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ പനി ബാധിച്ചു മരിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ പനി ബാധിച്ചു മരിച്ചു. തലയൽ സ്വദേശി എസ്.എ.അനിൽ കുമാർ ആണ് മരിച്ചത്. മസ്‌തിഷ്‌ക ജ്വരം ബാധിച്ചാണോ മരണം എന്ന് സംശയമുണ്ട്. മരിച്ചയാളുടെ വീട്ടിലും വീടിനു സമീപത്തെ ജലാശയങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.12 ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന്…

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. കഴിഞ്ഞ രാത്രിയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ‍ഡ്രോണുകളെ തകർത്തെന്നാണ് റിപ്പോർട്ട്.

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

You cannot copy content of this page