• Tue. Dec 24th, 2024

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി; ആരോഗ്യമന്ത്രി

ByPathmanaban

Jun 7, 2024

തിരുവനന്തപുരം: സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലൻസ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടർമാരെ അവഹേളിക്കുന്നുവെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും കെജിഎംഒഎ ആരോപിച്ചു.

Spread the love

You cannot copy content of this page