• Tue. Dec 24th, 2024

‘താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, എന്റെ പാർട്ടി’; മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ

ByPathmanaban

Apr 13, 2024

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി
ഉദ്ധവ് താക്കറെ. ശിവസേന വ്യാജ ശിവസേനയാണെനന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, തന്റെ നേതൃത്വത്തിലുള്ള പാർട്ടിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ‘മോദി വ്യാജമാണെന്ന് വിളിച്ചത് ബാൽത്താക്കറെ സ്ഥാപിച്ച ശിവസേനയാണ്. ഞങ്ങളുടെ പാർട്ടി നിങ്ങളുടെ വിദ്യാഭ്യാസ ബിരുദം പോലെ വ്യാജമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ..ഒന്നുകൂടി വ്യക്തമാക്കാം..മഹാരാഷ്ട്ര മോദിയെ അംഗീകരിക്കില്ല.താക്കറെയും പവാറുമായിരിക്കും ഇവിടെ ചലനമുണ്ടാക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി ശിവസേനയെ വ്യാജമെന്ന് വിളിച്ചത്. ഇൻഡ്യ സഖ്യത്തിലുള്ള ഡി.എം.കെ സനാതന ധർമ്മത്തെ തകർക്കാനായി നടക്കുന്നു. മലേറിയയോടും ഡെങ്കിയോടുമാണ് ഡി.എം.കെ സാനതന ധർമ്മത്തെ ഉപമിക്കുന്നത്. വ്യാജ ശിവസേനയും കോൺഗ്രസും ഇത്തരം ആളുകളുടെ മഹാരാഷ്ട്രയിലെ റാലികൾക്ക് വിളിക്കുന്നുണ്ടെന്നും മോദി ചന്ദ്രാപൂരിൽ നടന്ന റാലിയിൽ പറഞ്ഞു.

Spread the love

You cannot copy content of this page