ഷാര്‍ജ: എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ (ഡിഡബ്ല്യുടിസി) ഡിഎക്‌സ്ബി ലൈവ് ജീവനക്കാരനായ മൈക്കിള്‍ സത്യദാസ്, മുംബൈക്കാരിയായ 29കാരിയുമാണ് മരിച്ച ഇന്ത്യക്കാര്‍. ഇവരുടെ ഭര്‍ത്താവിന്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദമ്പതികളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യുവതിയുടെ പിതാവ് യുഎഇയില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം യുവതിയുടെ സംസ്‌കാരം യുഎഇയില്‍ നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാ?ഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് രാജ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവരെ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
മരിച്ചവരില്‍ ഫിലിപ്പീന്‍സ് പ്രവാസിയുമുണ്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നി?ഗമനം. അവരുടെ ഭര്‍ത്താവ് തീവ്രപരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഷാര്‍ജ അല്‍ നഹ്ദയിലെ താമസകെട്ടിടത്തിനാണ് തീപിടിച്ചത്. പരിക്കേറ്റവരില്‍ 17 പേര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. 27 പേര്‍ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടുവെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. 750 അപ്പാര്‍ട്ട്മെന്റുകളുള്ള ഒന്‍പത് നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.