• Sat. Jan 4th, 2025

ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം; കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

ByPathmanaban

Apr 14, 2024

മസ്‌കറ്റ്: ഒമാനിലെ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെയും മുഹ്സിനയുടെയും മക്കളായ ഹൈസം മുഹമ്മദ് (7), ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മാതാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു.

ചെറിയപെരുന്നാള്‍ അവധി ആഘോഷത്തിനായി ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. ഖസബ് ടെലഗ്രാഫ് ബീച്ചില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കുട്ടികള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

അപകടത്തില്‍പെട്ട ബോട്ടില്‍ ലുക്മാനുലും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ബീച്ചിലെ മറ്റൊരു ബോട്ടിന് യന്ത്രത്തകരാര്‍ ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനായി ലുക്മാനുല്‍ അങ്ങോട്ടേക്ക് പോയി. ഭാര്യയേയും മക്കളേയും നിര്‍ത്തിയിട്ടിരുന്ന ബോട്ടിലിരുത്തിയാണ് ലുക്മാനുല്‍ പോയത്. ഈ സമയത്താണ് അപകടമുണ്ടായത്.

ബോട്ടിന്റെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി മുഹ്സിനയെ രക്ഷിച്ചെങ്കിലും കുട്ടികള്‍ ബോട്ടിനടിയില്‍ പെട്ടതിനാല്‍ വേഗത്തില്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടികളില്‍ ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. പിന്നീട് കോസ്റ്റ് ഗാര്‍ഡ് കൂടി എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ കുട്ടിയുടെ മൃദേഹം ലഭിച്ചത്.

Spread the love

You cannot copy content of this page