തൃശ്ശൂർ: ട്രെയിനിൽ നിന്നും വിവിധ ഭാഷാ തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മഞ്ഞുമ്മൽ സ്വദേശിയാണ് വിനോദ്. അമ്മ മാത്രമാണ് വീട്ടിൽ ഉള്ളത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തൃശ്ശൂരിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം പ്രാഥമിക ചോദ്യം ചെയ്യലുകൾക്ക് ശേഷം പ്രതിയായ രജനീകാന്തിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിൽ തൃശ്ശൂർ ആർപിഎഫിന്റെ കസ്റ്റഡിയിൽ ആണ് രജനീകാന്ത്.
ഇന്നലെ രാത്രിയോടെയായിരുന്നു രജനീകാന്ത് വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. എറണാകുളം- പറ്റന് എക്‌സ്പ്രസിലായിരുന്നു സംഭവം. ടിക്കറ്റ് പരിശോധിക്കാൻ എത്തിയ വിനോദ് രജനീകാന്തിൽ നിന്നും ടിക്കറ്റ് ചോദിച്ചു. എന്നാൽ ഇയാൾ വിനോദിനെ തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് തെറിച്ചു വീണ വിനോദ് എതിർദിശയിൽ വരികയായിരുന്ന ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരിച്ചത്.