• Tue. Dec 24th, 2024

സി വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി; പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ByPathmanaban

May 3, 2024

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് മൂന്ന് പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണ ഘടന പരിരക്ഷ ഉള്ളതിനാല്‍ വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടി എന്നാണ് വിവരം. അതേസമയം ബംഗാള്‍ പൊലീസിന് രാജ്ഭവനിലേക്കുള്ള പ്രവേശനം ഗവര്‍ണര്‍ വിലക്കി.രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ ഇര വ്യക്തമാക്കുന്നത്. പരാതിയില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ എടുത്തിട്ടില്ല.

Spread the love

You cannot copy content of this page