• Mon. Dec 23rd, 2024

മസാല ബോണ്ട്; തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

ByPathmanaban

Apr 30, 2024

സാല ബോണ്ട് ഇടപാടില്‍ ഡോ. ടി.എം തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ.ഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീല്‍ നല്‍കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇതില്‍ അടിയന്തിര വാദം കേള്‍ക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നായിരുന്നു തോമസ് ഐസകിന്റെ വാദം.

മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അപ്പീല്‍ നല്‍കിയത്.

Spread the love

You cannot copy content of this page