• Mon. Dec 23rd, 2024

പൊള്ളലേറ്റ് കാലിലെ തൊലി അടർന്നു പോയി; കനത്ത ചൂടില്‍ കണ്ണൂർ സ്വദേശിയ്ക്ക് സൂര്യാഘാതമേറ്റു

ByPathmanaban

Mar 30, 2024

കണ്ണൂരില്‍ കനത്ത ചൂടിൽ തയ്യൽകട ഉടമയുടെ ഇരുകാലുകൾക്കും സാരമായി പൊള്ളലേറ്റു. ചെറുപുഴ തിരുമേനിയിൽ വച്ചായിരുന്നു സംഭവം.  കനത്ത ചൂടിൽ ബസിറങ്ങി റോഡിലൂടെ ചെരുപ്പിടാതെ ഷോപ്പിലേക്ക് നടന്ന തയ്യൽക്കട ഉടമ കരുവഞ്ചാൽ പള്ളിക്കവല സ്വദേശി എം ഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്.

ചെറുപുഴ തിരുമേനിയിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന രാമചന്ദ്രനാണ് സൂര്യാതപമേറ്റത്. ബസ്സിറങ്ങി നഗ്നപാദനായി 100 മീറ്ററോളം നടന്നപ്പോഴാണ് രാമചന്ദ്രന് സൂര്യാതപമേറ്റത്, കാൽപാദത്തിലെ കീഴ്ഭാഗത്തെ തൊലി മുഴുവൻ അടർന്നു പോയി ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.

Spread the love

You cannot copy content of this page