• Mon. Dec 23rd, 2024

വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ സ്കൂളിൽവച്ച് ബലാത്സംഗം ചെയ്തു; പ്രതി ഒളിവിൽ

ByPathmanaban

Jun 7, 2024

ലഖ്നൗ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പ്രിൻസിപ്പൽ സ്കൂളിൽ വച്ച് ബലാത്സം​ഗം ചെയ്‌തു. ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിലെ കോഖ്റാജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലായ ഡി.കെ മിശ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ഏപ്രിലിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ തെരച്ചിൽ ഊർജിതമാക്കിയതായി സർക്കിൾ ഓഫീസർ സിരാതു അവ്ദേശ് കുമാർ വിശ്വകർമ പറഞ്ഞു.

പരാതിയിൽ ഐപിസി 376 (16 വയസിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുക) ഉം പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് കോഖ്റാജ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പീഡനത്തെ കുറിച്ച് ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിൻ്റെ വീഡിയോ സോഷ്യൽമീഡിയകളിൽ പ്രചരിച്ചതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെയാണ് പരാതി നൽകിയത്. നിലവിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Spread the love

You cannot copy content of this page