• Sun. Jan 5th, 2025

കെ കെ ശൈലജക്കെതിരെ ‘കൊവിഡ് കള്ളി, കാട്ടുകള്ളി’ മുദ്രാവാക്യം ;പരാതി നല്‍കി എല്‍ഡിഎഫ്

ByPathmanaban

Apr 25, 2024

പാലക്കാട്: കൊട്ടിക്കലാശത്തില്‍ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ അധിക്ഷേപത്തില്‍ പരാതി നല്‍കി എല്‍ഡിഎഫ്. ‘കൊവിഡ് കള്ളി, കാട്ടുകള്ളി’ മുദ്രാവാക്യത്തിനെതിരെ ഇലക്ഷന്‍ കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി എല്‍ഡിഎഫ്. യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് വടകര അഞ്ചുവിളക്കിന് സമീപം. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്.

സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. ഇതിലൂടെ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യുഡിഎഫ് നടത്തിയതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പൊതു സമൂഹത്തിനിടയില്‍ ശക്തമായ എതിര്‍പ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയര്‍ന്നു വരികയാണ് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

Spread the love

You cannot copy content of this page