• Mon. Dec 23rd, 2024

തിരുവനന്തപുരത്ത് അരളിയില കഴിച്ച് ആറ് പശുക്കൾ ചത്തു

ByPathmanaban

May 31, 2024

തിരുവനന്തപുരം : അരളി ഇല കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ് ചത്തത്. ചക്കാലക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് അരളിപ്പൂ കഴിച്ചതിനെ തുടർന്ന് ചത്തത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.

കഴിഞ്ഞദിവസം പത്തനംതിട്ടയിൽ അരുളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതായി റിപ്പോർട്ട് ചെയ്തിരുന്നു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജ വല്ലിമ്മയുടെ വീട്ടിലെ പശുവും കിടാവും ആണ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം.

ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ട പരിശോധനയിൽ അരുളിച്ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.

Spread the love

You cannot copy content of this page