• Mon. Dec 23rd, 2024

സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍

ByPathmanaban

Mar 31, 2024

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. കേരള സര്‍ക്കാര്‍ ചതിച്ചു. പൊലിസ് അന്വേഷണം അട്ടിമറിച്ചു. സിബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. സിദ്ധാര്‍ത്ഥനെ ചതിച്ച പെണ്‍കുട്ടികളെ അസ്റ്റ് ചെയ്തില്ല. എംഎം മണി സംരക്ഷിക്കുന്ന അക്ഷയെ തുറന്നു വിടണം.

ക്ലിഫ് ഹൗസിന് മുന്നിലെ സമരവുമായി മുന്നോട്ടു പോകും. 20 ദിവസമായി കയറിഇറങ്ങിയിട്ടും കിട്ടാത്ത സിബിഐ പേപ്പര്‍ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി. വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണ്.നടപടി താഴെ തട്ടില്‍ മാത്രം ഒതുങ്ങുകയാണ്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തര വാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു

ആര്‍ഷോ പൂക്കോട് വെറ്ററനറി സര്‍വ്വകലാശാലയില്‍ വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ട്. 8 മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആര്‍ഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിച്ചു. ആര്‍ഷോയെയും പ്രതിചേര്‍ക്കണം. മകന്‍ പറഞ്ഞ അറിവാണുള്ളത്. ആര്‍ഷോയുടെ മൊബൈല്‍ പരിശോധിക്കട്ടെ. കൊലപാതകം നടപ്പാക്കിയത് ആര്‍ഷോ ആയിരിക്കും.

പൊലിസ് അന്വേഷണം മതിയാക്കിയിട്ടില്ല. അതിനാല്‍ ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യണം. എവിടെ നിന്നോ നിര്‍ദ്ദേശം പൊലിസിന് ലഭിച്ചു. എത്രയും വേഗം കുടുംബത്തിന്റെ പരാതി പരിഹരിക്കണം. അല്ലെങ്കില്‍ സമരം നടത്തും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ അടുത്ത് പോയാല്‍ തന്നെയും കൊല്ലും. അതിനാലാണ് അവരുടെ അടുത്ത് പോകാത്തതെന്നും ജയപ്രകാശ് പറഞ്ഞു.

Spread the love

You cannot copy content of this page