• Tue. Dec 24th, 2024

സെക്കന്‍ഡ് ചലഞ്ചറായി ശ്വേത മേനോന്‍ ബിഗ്ബോസ് വീട്ടിലേക്ക്

ByPathmanaban

May 8, 2024

സകരമായ ടാസ്‌കുകളുമായി ബിഗ്ബോസ് ഹൗസ് ഒമ്പതാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍. അഞ്ചാം സീസണില്‍ ആദ്യമായി അവതരിപ്പിച്ച ഹോട്ടല്‍ ടാസ്‌ക് ഈ സീസണിലും അവതരിപ്പിച്ചിരിക്കുകയാണ് ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 6, ഈ ടാസ്‌കില്‍ ആദ്യത്തെ ചലഞ്ചറായി ബിഗ്ഗ്ബോസ് വീട്ടില്‍ എത്തിയത് ഒന്നാം സീസണ്‍ വിജയിയായ സാബുമോന്‍ ആയിരുന്നു, സാബുമോന്റെ വരവോടെ കഥ മാറുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍ ഇരിക്കെയാണ് രണ്ടാം ചലഞ്ചറായി ഒരു ചെറിയ പെട്ടിയില്‍ രത്‌നവുമായാണ് ബൊസാന്‍കാ രാജവംശത്തിലെ രാജകുമാരി അലെക്സാന്‍ഡ്ര ആയി ശ്വേതാ മേനോന്റെ തകര്‍പ്പന്‍ കടന്നു വരവ്.

ഡെന്‍ റൂമാണ് ശ്വേത താമസത്തിനായി തിരഞ്ഞെടുക്കുന്നത്, അതോടൊപ്പം തന്നെ ആര്‍ക്കും തന്റെ റൂമില്‍ കേറാനോ സാധനങ്ങള്‍ എടുക്കാനോ കഴിയില്ലെന്നും ശ്വേതാ വ്യക്തമാക്കുന്ന ഭാഗങ്ങളും പ്രൊമോയില്‍ കാണാം. ഇവരുടെ കടന്നു വരവിനു ശേഷം ആരാകും യഥാര്‍ത്ഥ ചലഞ്ചേഴ്സ് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്തായാലും ഈ ടാസ്‌കിന്റെ അവസാനമാണ് പവര്‍ ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

Spread the love

You cannot copy content of this page