• Mon. Dec 23rd, 2024

‘പ്രിയപ്പെട്ടവനെ ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും’ അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ

ByPathmanaban

May 31, 2024

അശ്രദ്ധമായി വാഹനം ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിലായ യൂട്യൂബർ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിൻ സോയ. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും വാസന്റെ കൈ കോർത്ത് പിടിച്ചുള്ള ചിത്രം പങ്കുവച്ച് ശാലിൻ സോയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ടിടിഎഫ് വാസൻ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ച് അറിയിച്ചിരുന്നു.

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരിൽ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോൾ സംഭവിക്കുന്നതിനൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാൻ നിന്നോട് പറയുന്നു ‘നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം’ ശാലിൻ സോയ കുറിച്ചു.

ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം കാര്‍ ഓടിച്ചതുൾപ്പടെ ആറ് വകുപ്പുകൾ ചുമത്തിയാണ് വാസനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി യൂട്യൂബർ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പൊതുജനങ്ങൾക്ക് അപകടകരമാം വിധം വണ്ടി ഓടിക്കുകയും ആ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്. സോഷ്യൽ മീഡിയയിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി നടത്തിയ അപകടകരമായ ബൈക്ക് സ്റ്റണ്ട് അപകടത്തിൽ കലാശിച്ചതിനെ തുടർന്ന് 2023 സെപ്റ്റംബറിൽ വാസനെ അറസ്റ്റ് ചെയ്ത് ഡ്രൈവിങ് ലൈസൻസ് കോടതി താൽക്കാലികമായി റദ്ദാക്കിയിരുന്നു.

Spread the love

You cannot copy content of this page