• Tue. Dec 24th, 2024

ആരോഗ്യനില തൃപ്തികരം; ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു

ByPathmanaban

May 23, 2024

മുംബൈ: കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിലായ ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗള പ്രതികരിച്ചു.

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ഷാരൂഖ് ഖാന്‍ ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദില്‍ അനുഭവപ്പെട്ടത്. ഇതിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. ആരോഗ്യം പഴയപടിയാവുന്നതുവരെ അദ്ദേഹത്തെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍വെയ്ക്കുകയായിരുന്നു. സുഹൃത്തും നടിയുമായ ജൂഹി ചൗള ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തി ഷാരൂഖിനെ കണ്ടിരുന്നു.

Spread the love

You cannot copy content of this page