• Tue. Dec 24th, 2024

തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ByPathmanaban

Mar 28, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി സെബാസ്റ്റ്യനാണ് പശുവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക്ക് ടാങ്കില്‍ വീണത്. രാവിലെ 10.30 യോട് കൂടിയാണ് ദാരുണമായ സംഭവമുണ്ടായത്.

കഴുത്തില്‍ കയര്‍ മുറുകി ടാങ്കിലേക്ക് വീണ പശുവും ചത്തു. നിര്‍ദ്ധന കുടുംബമാണ് സെബാസ്റ്റ്യന്റേത്. സെബാസ്റ്റ്യന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ ഒരു പ്രദേശവാസി സൗജന്യമായാണ് പശുവിനെ കൊടുത്തത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സെബാസ്റ്റ്യന്റെ കുടുംബം.

ഓട്ടോറിക്ഷാ ഡ്രൈവറായ 51കാരന്‍ സെബാസ്റ്റ്യന് പ്രദേശ വാസിയാണ് ഒരു പശുക്കിടാവിനെ കൊടുത്തത്. പശുവിനെ സെപ്റ്റിക്ക് ടാങ്കിന്റെ സ്ലാബിനു മുകളില്‍ കുളിപ്പിക്കുമ്പോള്‍ സെപ്റ്റിക്ക് ടാങ്ക് തെന്നിമാറി സെബാസ്റ്റ്യനും പശുവും വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് സെബാസ്റ്റ്യനെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് സെബാസ്റ്റ്യന്‍ മരിച്ചു.

Spread the love

You cannot copy content of this page