ഡല്‍ഹി: ഹൈദരാബാദില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. താരത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. ബുധനാഴ്ച നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സാനിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
1980ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് അവസാനമായി കോണ്‍ഗ്രസ് ഹൈദരാബാദില്‍ വിജയിച്ചത്. 2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയുടെ കൈകളിലാണ് ഈ മണ്ഡലം.എന്നാല്‍ ഇത്തവണ സാനിയയെ ഇറക്കുന്നത് വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. സാനിയയുടെ ജനപ്രീതി തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.