• Tue. Dec 24th, 2024

എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ജെ ഷൈനിന്റെ പ്രചാരണത്തിനിറങ്ങി റിയല്‍ ലൈഫ് കുട്ടേട്ടന്‍

ByPathmanaban

Apr 6, 2024

കൊച്ചി: അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സിനിമയുടെ ഉയര്‍ച്ച റിയല്‍ ലൈഫ് മഞ്ഞുമ്മല്‍ പിള്ളേര്‍ക്കും കേരളത്തിലെങ്ങും ഫാന്‍സിനെ ഉണ്ടാക്കി. മരണക്കയത്തില്‍ നിന്ന് സുഭാഷിനെ എടുത്തുയര്‍ത്തിയ കുട്ടേട്ടനുമുണ്ട് ആരാധകര്‍. ഇപ്പോഴിതാ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ജെ ഷൈനിന്റെ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് റിയല്‍ ലൈഫ് കുട്ടേട്ടന്‍ സിജു ഡേവിസ്.

കളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ കെ ജെ ഷൈനിന്റ വാഹന പര്യടനത്തിനിടെയാണ് സിജു എല്‍ഡിഎഫിനായി വോട്ടു ചോദിച്ച് എത്തിയത്. മഞ്ഞുമ്മല്‍ പ്രദേശത്ത് സിജു ടീച്ചര്‍ക്കൊപ്പം വാഹനത്തില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കെ ജെ ഷൈന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Spread the love

You cannot copy content of this page