• Mon. Dec 23rd, 2024

ആടുജീവിതം കണ്ടു, മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്ന്; പകരം വെക്കാന്‍ വാക്കുകളില്ലെന്ന് രമേശ് ചെന്നിത്തല

ByPathmanaban

Mar 30, 2024

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം സിനിമ കണ്ട അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങള്‍ക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്‌ക്രീനില്‍ ജീവിച്ചു തീര്‍ത്തപ്പോള്‍ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും. ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്നാണ് എന്ന് നിസംശയം പറയാം, പകരം വെക്കാന്‍ വാക്കുകളില്ല” എന്ന് രമേശ് ചെന്നിത്തല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റിലീസ് ദിവസം തന്നെ സിനിമ കാണാനെത്തിയ അദ്ദേഹം തിയേറ്ററിലിരുന്നു സിനിമ ആസ്വദിക്കുന്ന ചിത്രവും ആടു ജീവിതത്തിന്റെ ടൈറ്റില്‍ കാര്‍ഡിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ് ആടുജീവിതം. അതിവേഗം 50 കോടി കളക്ട് ചെയ്യുന്ന ചിത്രമായി മാറുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം. റിലീസ് ദിനത്തില്‍ മാത്രം 16 കോടിയിലധികമാണ് ആടുജീവിതം ആഗോള ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തത്. മികച്ച പ്രതികരണവും സിനിമയുടെ ഹൈപ്പിനെ സഹായിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വപ്നങ്ങളുമായി വിമാനം കയറി ജീവിതത്തിന്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന  ലക്ഷക്കണക്കിന് പ്രവാസികളുണ്ട്.  ഹരിപ്പാട് സ്വദേശിയായ നജീബിന്റെ കഥ അതിന്റെ അത്യപാരതകളിലൊന്നാണ്.  ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങള്‍ക്ക് ബ്ലസി ഒരുക്കിയ കരുത്തുറ്റ രംഗഭാഷ പൃഥിരാജ് സ്‌ക്രീനില്‍ ജീവിച്ചു തീര്‍ത്തപ്പോള്‍ കണ്ടിരിക്കുന്നവരുടെ ഹൃദയത്തില്‍ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും.
ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്നാണ് എന്ന് നിസംശയം പറയാം! 
പകരം വെക്കാന്‍ വാക്കുകളില്ല !

Spread the love

You cannot copy content of this page