• Sat. Jan 4th, 2025

കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന രാജു സക്കറിയ നാട്ടിൽ മരണമടഞ്ഞു

ByPathmanaban

Apr 14, 2024

കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന രാജു സക്കറിയ (72) നാട്ടിൽ മരണമടഞ്ഞു.അസുഖ ബാധിതനായി ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമാണ് ഇന്ന് കാലത്ത് മരണം സംഭവിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( IOC ),അബ്ബാസിയ റെസിഡന്റ്സ് അസോസിയേഷൻ, കോട്ടയം അസോസിയേഷൻ, കുഡ, പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷൻ, കുറുവിലങ്ങാട് ദേവമാതാ കോളേജ് അലുംനി, ബ്ലെസൺ ജോർജ് ഫൌണ്ടേഷൻ, മുതലായ സംഘടനകളുടെ പ്രധാന ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം  കുവൈത്തിലെ പ്രവാസി ജീവിതം മതിയാക്കി  നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. ഭാര്യ തങ്കമ്മ : മക്കൾ : രഞ്ജിത്ത് ( ജർമനി )രേഷ്മി രാജു.സംസ്കാരം ചൊവ്വാഴ്ച.

Spread the love

You cannot copy content of this page