• Tue. Dec 24th, 2024

പന്തിരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ മാതാവും സഹോദരിയും അറസ്റ്റിൽ

ByPathmanaban

Jun 1, 2024

കോഴിക്കോട്; പന്തിരാങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി ഗോപാലിന്റെ മാതാവിനെയും സഹോദരിയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഒന്നാംപ്രതി രാഹുലിന്റെ മാതാവ് ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇവർ ഹാജരായില്ല. കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. തുടർന്നാണ് ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ എത്തിയത്.

ഉഷാകുമാരിയും കാർത്തികയും ആരോപണങ്ങൾ നിഷേധിച്ചു. ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതി നിർദേശപ്രകാരം ജാമ്യത്തിൽ വിടുകയായിരുന്നു. വിദേശത്തുള്ള രാഹുലിന്റെ വിവരങ്ങൾ തേടി ബ്ലൂ കോർണർ നോട്ടീസ് നൽകിയെങ്കിലും മറുപടി ഇനിയും ലഭിച്ചിട്ടില്ല. പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി തുടരുകയാണ്.

Spread the love

You cannot copy content of this page