• Tue. Dec 24th, 2024

“വയനാട്ടിൽ രാഹുൽ ഗാന്ധി പരാജയപ്പെടും; അമേഠിയിൽ നിന്നും റായ്ബറേലിയിലേക്ക് പേടിച്ചോടി”: പ്രധാനമന്ത്രി

ByPathmanaban

May 3, 2024

ലോകസഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാണെന്നും ഒരു അഭിപ്രായ വോട്ടെടുപ്പിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടിലും പരാജയപ്പെടുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനാലാണ് രാഹുല്‍ ഇപ്പോള്‍ രണ്ടാമത്തെ സീറ്റിനായി നോക്കുന്നത്. അമേഠിയില്‍ പോരടിക്കാന്‍ പേടിച്ചാണ് റായ്ബറേലിയിലേക്ക് ഓടിപ്പോയതെന്നും മോദി വിമര്‍ശിച്ചു.

ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെ ഒളിച്ചോടി. അവര്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭ വഴി പിന്‍വാതില്‍ വഴി പാര്‍ലമെന്റിലെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറവാണ് ലഭിക്കുകയെന്നും ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാനല്ല, ഈ രാജ്യത്തെ വിഭജിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തോടെ രാഹുല്‍ ഗാന്ധി രാഷ്ട്രീയ ധാര്‍മ്മികത കാണിച്ചില്ലെന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ പ്രതികരിച്ചു. അതേ സമയം രാഹുല്‍ ഗാന്ധിയുടെ ഇരട്ട മത്സരത്തിനെതിരെ സിപിഎം വയനാട് ജില്ലാ നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസ് എടുത്തത് വഞ്ചനപരമായ തീരുമാനമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗാഗാറിന്‍ പറഞ്ഞു. കോണ്‍ഗ്രസ്സും ഡഉഎ ഉം വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണംമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ശെരിക്കും മത്സരിക്കേണ്ടത് ഉത്തരേന്ത്യയില്‍ മാത്രം ആയിരുന്നുവെന്നും ഗഗാറിന്‍ പറഞ്ഞു.

Spread the love

You cannot copy content of this page