• Wed. Jan 8th, 2025

തന്റെ വോട്ട് വിദ്വേഷത്തിനെതിരെ; ഓരോ വോട്ടും മാറ്റം കൊണ്ട് വരും: പ്രകാശ് രാജ്

ByPathmanaban

Apr 26, 2024

ടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് വോട്ട് രേഖപ്പടുത്തി. തന്റെ വോട്ട് മാറ്റത്തിനും വിദ്വേഷത്തിനെതിരെയാണെന്നും ഓരോ വോട്ടും മാറ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് തവണയും കര്‍ണാടകയില്‍ നിന്ന് രാജ്യസഭാ എംപിയായ രാജീവ് സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ട രാജീവിനെ തേടിയാണ് താന്‍ ഇപ്പോള്‍ തിരുവനന്തപുരത്തെത്തിയതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരേ നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Spread the love

You cannot copy content of this page