• Tue. Dec 24th, 2024

തീയറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ്! ‘കല്‍ക്കി 2898 എഡി’ റിലീസ് ഡേറ്റ് പുറത്ത്

ByPathmanaban

Apr 29, 2024

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാഷണം ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ റിലീസ് തീയതി പുറത്ത്. ഈ വര്‍ഷം ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക എന്ന് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ട്വിറ്റര്‍ വഴി അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് കല്‍ക്കി. വമ്പന്‍ ബജറ്റില്‍ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്

Spread the love

You cannot copy content of this page