• Tue. Dec 24th, 2024

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും; ആദ്യ മണിക്കൂറുകളിൽ പോളിംഗ് ശതമാനം ഇങ്ങനെ 

ByPathmanaban

Apr 26, 2024

സംസ്ഥാനത്ത് രാവിലെ മുതൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എല്ലാ മണ്ഡലങ്ങളും പത്ത് ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. സംസ്ഥാനത്തെ  മുതിർന്ന നേതാക്കളും വോട്ട് രേഖപ്പെടുത്താൻ എത്തിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ സി അമല സ്കൂൾ ബൂത്തിൽ  വോട്ട് ചെയ്തു. ചാലക്കുടിയിലെത്തി രവീന്ദ്രനാഥും കുടമാളൂർ 117-ാം നമ്പർ ബൂത്തിൽ ഭാര്യക്കൊപ്പമെത്തി മുതിർന്ന സിപിഐഎം നേതാവ് വൈക്കം വിശ്വനും വോട്ട് രേഖപ്പെടുത്തി. 

രാവിലെ തന്നെ എൻഎസ്എസ് ജനറൽ സെക്രട്ടറി ചങ്ങനാശ്ശേരി വാഴപ്പള്ളി തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ, മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് സ്കുളിലെ 27 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു. മാണി സി കാപ്പൻ എംഎൽഎ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവൺമെൻ്റ് പോളിടെക്നിക് കോളേജിലെ 119 ആം നമ്പർ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്. കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 

Spread the love

You cannot copy content of this page