• Mon. Dec 23rd, 2024

സമ്മതം ചോദിക്കാതെയാണ് കവിതകളുടെ പേരുകൾ സിനിമയ്ക്ക്‌ നൽകിയത്, കോപ്പിറൈറ്റ് ചോദിക്കാറില്ല: വൈരമുത്തു

ByPathmanaban

May 31, 2024

ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഇളയരാജായിപ്പോള്‍. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ്‌ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തില്‍ ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ വൈരമുത്തു.

താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. വിണൈതാണ്ടി വരുവായ, നീ താനെ എന്‍ പൊന്‍വസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകള്‍ക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.

ആരും സമ്മതം ചോദിക്കാതെയാണ് തന്റെ കവിതകളുടെ ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയത്. ‘ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവര്‍ ഉപയോഗിക്കുന്ന’തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്ട് എന്നാല്‍ ഈണം മാത്രമല്ല, അതിലെ വരികള്‍കൂടിയാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തില്‍ വൈരമുത്തു പ്രതികരിച്ചിരുന്നു.

Spread the love

You cannot copy content of this page