• Tue. Dec 24th, 2024

വര്‍ക്കലയില്‍ കടലില്‍ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു; സുഹൃത്തിനായുള്ള തെരച്ചില്‍ തുടരുന്നു

ByPathmanaban

May 23, 2024

തിരുവനന്തപുരം: വര്‍ക്കലയില്‍ കടലില്‍ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയയാണ് (14) മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ വെറ്റക്കട ബീച്ചിലാണ് ദാരുണ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ തിരച്ചിലിനിടെ ഒരു കുട്ടിയുടെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ സംശയം. പെണ്‍കുട്ടി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു.

Spread the love

You cannot copy content of this page