• Tue. Dec 24th, 2024

രണ്ട് സീറ്റില്‍ മത്സരിക്കുന്നത് സാധാരണ കാര്യമാണ്; ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും: കുഞ്ഞാലിക്കുട്ടി

ByPathmanaban

May 3, 2024

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. റായ്ബറേലിയിലെ മത്സരം ഇന്‍ഡ്യ മുന്നണിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചു. ഇതുസംബന്ധിച്ച് കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി സീറ്റ് വര്‍ധിപ്പിച്ചത് പരിഹാരമല്ലെന്നും പറഞ്ഞു. ക്ലാസുകളില്‍ കുട്ടികളെ കുത്തി നിറക്കുകയാണ്. ഇത് പ്രശ്നത്തിന് ഒരു പരിഹാരവുമല്ല. പകരം അധികം ബാച്ചുകളാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ബിജെപിക്ക് നല്ലപോലെയുണ്ട്. മത്സരിക്കുന്ന വിവരം മറച്ചുവെച്ച് വയനാടിനെ വഞ്ചിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോ ഘട്ടത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ഇന്‍ഡ്യ മുന്നണിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണ്. ഇടതുപക്ഷം ഇതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അവര്‍ക്കും ഇന്‍ഡ്യ മുന്നണിയുടെ സാധ്യതകള്‍ വര്‍ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

You cannot copy content of this page