• Tue. Dec 24th, 2024

കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട പിബി അനിതയ്ക്ക് പുനര്‍ നിയമന ഉത്തരവ്

ByPathmanaban

Apr 6, 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട നഴ്സ് പി ബി അനിതയ്ക്ക് പുനര്‍ നിയമന ഉത്തരവ്. നിയമനം നല്‍കാന്‍ ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടതോടെയാണ് അനിതയ്ക്ക് വീണ്ടും നിയമനം നല്‍കുന്നതിനുള്ള വഴി തുറന്നത്. നിയമോപദേശത്തോടെ നിയമന നടപടി ഉടന്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. കോടതി അന്തിമ വിധി വരും വരെ കോഴിക്കോട് നിമയമനം നല്‍കാന്‍ സര്‍ക്കാര്‍ ഡിഎഇ ക്കു നിര്‍ദേശം നല്‍കിയതയാണ് വിവരം. ഡിഎംഇ റിവിഷന്‍ ഹര്‍ജി തീരുമാനം വന്ന ശേഷം നിയമനം നല്‍കാം എന്ന നിലപാടില്‍ ആയിരുന്നു. ഇവരുടെ സ്ഥലം മാറ്റത്തിന് എതിരായ ഹര്‍ജിയില്‍ ഹൈകോടതി ഉത്തരവ് ഇട്ടിരുന്നു.

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചു പിബി അനിത സമരത്തിലാണ്. ഇതിനിടെയാണ് പുനര്‍നിയമന ഉത്തരവ് വരുന്നത്. ഐ.സി യു പീഡനക്കേസ് അതിജീവതയും സമരത്തിന്റെ ഭാഗമായി അനിതയ്ക്കൊപ്പമുണ്ടായിരുന്നു. ജോലിയില്‍ തിരിച്ചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അനിതയും. അതിജീവതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഇ റിപ്പോര്‍ട്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത് ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.

Spread the love

You cannot copy content of this page