യേശു ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ ഓർമ്മകൾ പുതുക്കി മറ്റൊരു ഓശാന ഞായർ. ഇന്നു മുതൽ മറ്റൊരു വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിയ്ക്കുകയാണ് ക്രൈസ്തവ മത വിശ്വാസികൾ.
ഇന്ന് ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക കുർബാന നടക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി എന്നിവയ്ക്ക്ദേവാലയങ്ങളിൽ പതിവായ ശുശ്രൂഷയുണ്ടാകും.