സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. യുപി ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നല്കാത്തതിന് നിക്കി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ്, ഭർതൃമാതാവ് എന്നിവർക്കെതിരെ പൊലീസ് കേസ്…
എറണാകുളം പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ബിന്ദു, പ്രദീപ് കുമാർ എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. മുൻകൂർ ജാമ്യം രണ്ടാം തീയതി പരിഗണിക്കും. ഇരുവരും ഒളിവിലായിരുന്നു.
ദേശീയ മാനസിക ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം കേരളത്തില്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തുന്ന പരിപാടിയിൽ ആലപ്പുഴ സര്‍ക്കാര്‍…
എറണാകുളത്ത് വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെ ചാടിപ്പോയ പ്രതി പിടിയിൽ. മോഷണക്കേസ് പ്രതി അസദുള്ളയാണ് പിടിയിലായത്. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി സൂചന. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടർന്നാണ് നീക്കം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം മാത്രം തുടർനടപടികൾ തീരുമാനിക്കും.
പാലക്കാട് മുതലമടയിൽ ആദിവാസിയായ മധ്യവയസ്‌ക്കനെ റിസോർട്ടിൽ ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിട്ട മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ. മുതലമട സ്വദേശി രംഗനായകി എന്ന പാപ്പാത്തിയാണ് കൊല്ലംകോട് പൊലീസിന്റെ പിടിയിലായത്. റിസോർട്ട് നടത്തിപ്പുകാരനായ ഇവരുടെ മകൻ പ്രഭു ഒളിവിലാണെന്ന് പൊലീസ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 9315 രൂപയായി. പവന് 800 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 74520 രൂപയായി. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില…
കാഞ്ഞങ്ങാട് പടന്നക്കാട് പോക്സോ കേസിൽ വിധി തിങ്കളാഴ്ച. ഹൊസ്ദുർഗ് അതിവേഗ പോക്സോ കോടതി ജഡ്ജി പി എം സുരേഷാണ് കേസിൽ വിധി പറയുക. ഇന്ന് നടന്ന വാദത്തിൽ ഒന്നാംപ്രതി പി എ സലിം, സഹോദരി രണ്ടാം പ്രതി സുവൈബ എന്നിവർ കുറ്റക്കാരാണെന്ന്…
ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകും. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ് ചർച്ചയിലാണ് തീരുമാനം.
ATM കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം
You cannot copy content of this page