• Tue. Dec 24th, 2024

അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്‌നേഹിക്കാന്‍ തോന്നുന്നയാളാണ് നരേന്ദ്ര മോദി: പത്മജ വേണുഗോപാല്‍

ByPathmanaban

Apr 14, 2024

കോട്ടയം: അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാന്‍ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാല്‍. താന്‍ ബിജെപിയില്‍ ചേരാനുള്ള ഒരു പ്രധാന കാരണം മോദിയാണെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍.

ചേട്ടന്‍ കെ മുരളീധരന്റെ ഇടതും വലതും പിന്നിലും മുന്നിലും നില്‍ക്കുന്നവര്‍ പാരകളാണ്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം ഉറപ്പിച്ച് പറയുന്നത്. ഇക്കുറി കേരളത്തില്‍ 4 താമരയെങ്കിലും വിരിയുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാകുമെന്നും പത്മജ കൊച്ചിയില്‍ പറഞ്ഞു.തൃശൂരില്‍ ഇക്കുറി താമര വിരിയുമെന്ന് പത്മജ വേണുഗോപാല്‍ ഇന്നലെ പറഞ്ഞിരുന്നു.

Spread the love

You cannot copy content of this page