• Tue. Dec 24th, 2024

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് പത്മജ വേണുഗോപാല്‍

ByPathmanaban

Apr 14, 2024

സൗദി ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് പത്മജ വേണുഗോപാല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാന്‍ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളര്‍ച്ചയാണെന്നും പത്മജ വേണുഗോപാല്‍ കുറിച്ചു.

നമ്മള്‍ ഒന്നടങ്കം സന്തോഷിച്ച സമയമായിരുന്നു നമ്മുടെ സഹോദരന്‍ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞത്… ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ആയിരുന്നു ആ സഹോദരന്‍ 18 വര്‍ഷം സൗദിയില്‍ ജയിലില്‍ കിടന്നത്…
പക്ഷേ ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാന്‍ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളര്‍ച്ചയാണ്…ഡിജിറ്റല്‍ പെയ്‌മെന്റ് സിസ്റ്റം ഭാരതത്തില്‍ അതിവേഗം വ്യാപകമായത് ആണ് ഒറ്റ ക്ലിക്കില്‍ 34 കോടി രൂപ മണിക്കൂറുകള്‍ കൊണ്ട് സമാഹരിക്കാന്‍ കഴിഞ്ഞത്..UPI എന്ന Unified Payments Interface എന്ന സാങ്കേതിക വളര്‍ച്ചയാണ് ഇത്രയും പണം പെട്ടെന്ന് സമാഹരിക്കാന്‍ കഴിഞ്ഞ അത്ഭുത നേട്ടത്തിന് കാരണമായത്…ഇന്ത്യ ഇന്ന് ഡിജിറ്റല്‍ എക്കണോമിയായി മാറിയിരിക്കുന്നു

Spread the love

You cannot copy content of this page