• Tue. Dec 24th, 2024

മാണ്ഡ്യയില്‍ സുമലതയ്ക്ക് സീറ്റില്ല; പകരം കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും

ByPathmanaban

Mar 30, 2024

ബെംഗളുരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എന്‍ഡിഎ. മാണ്ഡ്യയിലെ സിറ്റിങ് എംപിയായ സുമലതയ്ക്ക് മാണ്ഡ്യയില്‍ സീറ്റില്ല. മാണ്ഡ്യയില്‍ പകരം കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും. മാണ്ഡ്യ ലോക്‌സഭാ മണ്ഡലം ജനതാദള്‍ എസ്സിനായി ബിജെപി മാറ്റി വച്ചതാണ്. എന്നാല്‍ മാണ്ഡ്യയില്‍ നിന്ന് തന്നെ മത്സരിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു സുമലത. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുമലത തന്റെ അനുയായികളുടെ യോഗം വിളിച്ചു. ഇന്നത്തെ യോഗത്തിന് ശേഷം ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കും.

ഇതിനിടെ തനിക്ക് സുമലതയുടെ ആശിര്‍വാദമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. സുമലതയുടെ ഭര്‍ത്താവും രാഷ്ട്രീയ പ്രവര്‍ത്തകനും നടനുമായ അംബരീഷും സുഹൃത്തക്കളായിരുന്നു. ഒരിക്കലും ശത്രുക്കളായിരുന്നില്ല. അതുകൊണ്ടുതന്നെ അവരെന്നെ ആശിര്‍വദിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും മാണ്ഡ്യയില്‍ നടന്ന ബിജെപി – ജെഡിഎസ് യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

Spread the love

You cannot copy content of this page