• Mon. Dec 23rd, 2024

വെടിനിർത്തൽ നിർദേശം അംഗീകരിച്ചാൽ പിന്തുണ പിൻവലിക്കും; നെതന്യാഹുവിന് ഭീഷണി

ByPathmanaban

Jun 3, 2024

ഗസ്സ: വെടിനിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ. എതിർപ്പ് മറികടന്ന്​ ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചർച്ച തുടരാമെന്നാണ് ഇസ്രായേൽ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്.

ധ​ന​മ​ന്ത്രി ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ചും ദേ​ശീ​യ സു​ര​ക്ഷാ മ​ന്ത്രി ഇ​റ്റ​മ​ർ ബെ​ൻ​ഗ്വി​റുമാണ്​ സർക്കാരിനെ വീഴ്ത്തുമെന്ന് താക്കീത്​ നൽകിയത്​. എന്നാൽ വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്ര​തി​പ​ക്ഷ നേ​താ​വ് യാ​യ​ർ ലാ​പി​ഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്​. ലാ​പി​ഡി​ന്റെ യെ​ഷ് അ​തി​ദ് ക​ക്ഷി​ക്ക് 24 സീ​റ്റു​ണ്ട്. എന്തുവില കൊടുത്തും കരാർ നിർദേശം നടപ്പാക്കും എന്നുതന്നെയാണ്​ ബൈഡൻ ഈജിപ്​തിനും ഖത്തറിനും ഉറപ്പ്​ നൽകിയിരിക്കുന്നത്​. നി​ല​വി​ൽ ബെ​ൻ​ഗ്വി​റി​​ന്റെ ഒ​റ്റ്സ്മ യെ​ഹൂ​ദി​ത് ക​ക്ഷി​ക്ക് ആ​റും സ്മോ​ട്രി​ച്ചി​ന്റെ റി​ലീ​ജ്യ​സ് സ​യ​ണി​സം പാ​ർ​ട്ടി​ക്ക് ഏ​ഴും സീ​റ്റു​ണ്ട്. ഇ​വ ര​ണ്ടും ​പി​ന്തു​ണ​ച്ചാ​ണ് നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ നി​ല​നി​ൽ​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് യാ​യ​ർ പിന്തുണ പ്രഖ്യാപിച്ചതിനാൽ തീവ്രവലതുപക്ഷം പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ലും സ​ർ​ക്കാ​ർ സാധ്യതയില്ല.

മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​മാ​ണ് ബൈ​ഡ​ൻ മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​റാ​ഴ്ച നീ​ളു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ ഗ​സ്സ​യി​ൽ​നി​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ന്മാ​റും. അ​നു​ബ​ന്ധ​മാ​യി, ഘ​ട്ടം​ഘ​ട്ട​മാ​യി ബ​ന്ദി​ക​ളു​ടെ​യും നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ​യും മോ​ച​നം ന​ട​ക്കും. ബ​ന്ദി​ക​ളി​ൽ ആ​ദ്യം സി​വി​ലി​യ​ന്മാ​രെ​യും പി​ന്നീ​ട് സൈ​നി​ക​രെ​യു​മാ​കും വി​ട്ട​യ​ക്കു​ക. പ്ര​തി​ദി​നം 600 എ​ണ്ണ​മെ​ന്ന തോ​തി​ൽ സ​ഹാ​യ​ട്ര​ക്കു​ക​ളും ക​ട​ത്തി​വി​ടും. ഗ​സ്സ​യി​ൽ യു​ദ്ധ​വി​രാ​മ​വും പു​ന​ർ​നി​ർ​മാ​ണ​വും അ​വ​സാ​ന​മാ​യി ന​ട​പ്പാ​ക്കും. എ​ന്നാ​ൽ, ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കും​വ​രെ യു​ദ്ധം തു​ട​രു​മെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്റെ ആ​ദ്യ പ്ര​തി​ക​ര​ണം.

അതേസമയം റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. പിന്നിട്ട 24 മണിക്കൂറിനിടെ 60 മ​ര​ണം കൂ​ടിയായതോടെ ഗസ്സയിലെ ആ​കെ മരണ സംഖ്യ 36,439 ആയി. 20 നാളുകൾ നീണ്ട നരനായാട്ടിനെ തുടർന്ന്​ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ജബാലിയയിൽനിന്ന്​ 50 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്ന്​ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 120 കടന്നു. ആശുപത്രികളുടെ പ്രവർത്തനം നിലച്ചതും സഹായം ലഭിക്കാത്തതും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്​ റഫ ഉൾപ്പെടെ ഗസ്സയിൽ. റ​ഫ അ​തി​ർ​ത്തി അ​ട​ച്ച് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​ട്ര​ക്കു​ക​ൾ മു​ട​ങ്ങിയതോടെ പട്ടിണി വ്യാപിക്കുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു.

Spread the love

You cannot copy content of this page