• Tue. Dec 24th, 2024

ചരിത്രത്തെ വളച്ചൊടിക്കരുത്; നടി കങ്കണയ്ക്കെതിരെ നേതാജിയുടെ കുടുംബം

ByPathmanaban

Apr 8, 2024

ഹൈദരാബാദ്: നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണെന്ന നടിയും ബി.ജെ.പി. സ്ഥാനാർഥിയുമായ കങ്കണാ റണൗട്ടിന്റെ പ്രസ്താവനയിൽ വിമർശനവുമായി കുടുംബം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സുഭാഷ് ചന്ദ്രബോസിൻ്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് എക്‌സിൽ കുറിച്ചു.

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവായിരുന്നു. ഇത് ചരിത്രമാണ്. ആർക്കും ഇത് മാറ്റാൻ കഴിയില്ല. അവിഭജിത ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്’ ചന്ദ്രകുമാർ ബോസ് ടൈംസിനോട് പറഞ്ഞു.

നേതാജി ഒരു രാഷ്ട്രീയ ചിന്തകനും, സൈനികനും, രാഷ്ട്രതന്ത്രജ്ഞനും, ദർശകനും, അവിഭജിത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിഞ്ഞ ഒരേയൊരു നേതാവ്. നേതാവിനോടുള്ള യഥാർത്ഥ ആദരവ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്നതാണെന്നും ചന്ദ്രകുമാർ ബോസ് എക്സിൽ കുറിച്ചു.

Spread the love

You cannot copy content of this page