• Mon. Dec 23rd, 2024

രവീണ ടണ്ടന്‍ മദ്യപിച്ചിരുന്നില്ല; നടിക്കെതിരെയുള്ള പരാതി തെറ്റാണെന്ന് മുംബൈ പൊലീസ്

ByPathmanaban

Jun 3, 2024

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെയുള്ള പരാതി തെറ്റാണെന്ന് മുംബൈ പൊലീസ്. മദ്യലഹരിയില്‍ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഖര്‍ പൊലീസില്‍ പരാതിക്കാരി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് രവീണയുടെ കാര്‍ ആരെയും ഇടിച്ചിട്ടില്ലെന്നും താരം മദ്യപ്പിച്ചിട്ടില്ലെന്നും വ്യക്തമായതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ്തിലക് റോഷന്‍ അറിയിച്ചു.

പരാതി വ്യാജമാണെന്നും ഡ്രൈവറെ ജനക്കൂട്ടം ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇടപ്പെട്ടതാണെന്നും ഈ തര്‍ക്കം അധിക്ഷേപകരമായ ഭാഷയിലേക്ക് നീങ്ങിയെന്നും രവീണ ടണ്ടന്‍ പറഞ്ഞതായും രാജ് തിലക് റോഷന്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു. പരാതിക്കാരി ആരോപിക്കപ്പെടുന്ന വീഡിയോയില്‍ തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നും. കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ ഡ്രൈവര്‍ അപകടമുണ്ടാക്കിയെന്നാണ് പരാതിക്കാരി പറഞ്ഞതെന്നും എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ അപകടമുണ്ടാക്കുന്നത് കാണുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഡ്രൈവര്‍ കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഗേറ്റിന് മുന്നിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് രവീണ ടണ്ടന്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കവെ പറഞ്ഞിരുന്നു. കാര്‍ അവരെ ഇടിക്കുമെന്ന് കരുതി അവര്‍ പ്രശ്‌നമുണ്ടാക്കി, ഡ്രൈവറും മൂന്ന് സ്ത്രീകളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് കേട്ടാണ് താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും രവീണ പറഞ്ഞിരുന്നു. ഇരു കൂട്ടരും ഖാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു.

Spread the love

You cannot copy content of this page