• Mon. Dec 23rd, 2024

ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്, ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

ByPathmanaban

May 29, 2024

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു.18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. 22 കോടിയെന്ന് കള്ളം പറഞ്ഞു.

വാങ്ങിയ പണത്തിന്‍റെ  ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പറയുന്നു.

Spread the love

You cannot copy content of this page