• Tue. Dec 24th, 2024

പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല; പെട്രോള്‍ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു

ByPathmanaban

Mar 24, 2024

തൃശൂര്‍: പെട്രോള്‍ പമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ഷാനവാസ് സ്വയം തീകൊളുത്തിയത്. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.

ശനിയാഴ്ച രാത്രി സ്‌കൂട്ടറില്‍ പെട്രോള്‍ പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.

പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീഅണച്ചു. ഉടന്‍ തന്നെ ഇയാളെ തൊട്ടടുത്ത മെറീന ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവിടെ നിന്ന് തൃശീരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷക്കാനായില്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Spread the love

You cannot copy content of this page