പത്തനംതിട്ട : വീട്ടുവളപ്പിലെ തെങ്ങ് മറിഞ്ഞുവീണ് യുവാവ് മരിച്ചു. മാവേലിക്കരയിലാണ് സംഭവം നടന്നത്. കൈ കഴുകാൻ ആയി വീടിന്റെ പുറകിലേക്ക് ഇറങ്ങിയ സമയത്ത് ആയിരുന്നു യുവാവിന്റെ ദേഹത്തേക്ക് വീട്ടുവളപ്പിലെ തെങ്ങ് മറിഞ്ഞു വീണത്.
ചെട്ടികുളങ്ങര കൊയ്പ്പള്ളി കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകനായ അരവിന്ദ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച അരവിന്ദന്റെ മൃതദേഹം നിലവിൽ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.