• Tue. Dec 24th, 2024

രംഗണ്ണന്‍ ആയി അങ്കണവാടിയില്‍ കയറി റീല്‍സ് ഷൂട്ട് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

ByPathmanaban

May 21, 2024

ചെന്നൈ: ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ കേരളത്തിന് അകത്തും പുറത്തുമെല്ലാം വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും ‘ആവേശം’ റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് റീല്‍സ് ചെയ്യാന്‍ അങ്കണവാടിയില്‍ അനധികൃതമായി കയറിയ യുവാവിനെതിരെ തമിഴ്‌നാട് വെല്ലൂരില്‍ കേസ്. ഡിഎംകെ യൂണിയന്‍ സെക്രട്ടറി ജ്ഞാനശേഖരന്റെ മകന്‍ അന്ന ശരണിനെതിരെയാണ് കേസ്.

‘ആവേശം’ സിനിമയിലെ ബാര്‍ രംഗമാണ് അങ്കണവാടിയില്‍ കയറി ഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തില്‍ വന്‍ ഒരുക്കങ്ങളോടെയാണ് റീല്‍സ് എടുത്തതെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് അന്ന ശരണിനെതിരെ പൊലീസ് കേസെടുത്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയതുള്‍പ്പെടെ മൂന്ന് വകുപ്പുകളാണ് അന്ന ശരണിനെതിരെ ചുമത്തിയിരിക്കുന്നത്. ശരണിനെക്കൂടാതെ ഒപ്പമുണ്ടായിരുന്ന പത്ത് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Spread the love

You cannot copy content of this page