• Tue. Dec 24th, 2024

അഭിമന്യു വധക്കേസില്‍ നഷ്ടപ്പെട്ട രേഖകള്‍ കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു

ByPathmanaban

Apr 9, 2024

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയുടെ സേഫ് കസ്റ്റഡിയില്‍നിന്ന് നഷ്ടപ്പെട്ട 11 രേഖകളും വിചാരണക്കോടതി കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വാദം കേള്‍ക്കുന്നത്. കുറ്റപത്രം അടക്കമുള്ള 11 രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സമാന്തര അന്വേഷണം നടക്കുന്നുണ്ട്.


ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മുഴുവന്‍ രേഖകളും പ്രതിഭാഗം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് കോടതി ഈ നടപടിയിലേക്ക് കടന്നത്. കേസ് പ്രാഥമിക വാദത്തിനായി മേയ് 27-നു വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ഹാജരാവും.

Spread the love

You cannot copy content of this page