• Mon. Dec 23rd, 2024

രാഹുൽ ഗാന്ധിയുടെ റാലിയിൽ ലീ​ഗ് പതാക; എംഎസ്എഫ് പ്രവർത്തകർക്കെതിരെ കെഎസ്‍യുവിന്റെ പരാതി

ByPathmanaban

Jun 12, 2024

മലപ്പുറം: കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനിടെ മുസ്ലിം ലീഗ് പതാക ഉയർത്തിയതിനെ തുടർന്ന് മലപ്പുറം അരീക്കോട് എംഎസ്എഫ്-കെഎസ്‍യു പ്രവർത്തകർ തമ്മിൽ തർക്കവും അടിപിടിയും ഉണ്ടായിരുന്നു. കെഎസ്‍യു മലപ്പുറം ജില്ലാ സെക്രട്ടറി മുബഷിറാണ് അരീക്കോട് പൊലീസിൽ പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് വിജയ ആഘോഷത്തിനിടെ മുസ്‌ലിം ലീഗ് പതാക വീശിയത് കെഎസ്‍യു പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്നാണ് അടിപിടിയുണ്ടായത്. എംഎസ്എഫ് അരീക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മഷൂദ് ഉൾപ്പെടെ പത്ത് പേർക്ക് എതിരെയാണ് പരാതി നൽകിയത്. എംഎസ്എഫ് പ്രവർത്തകർ മർദ്ദിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തത്.

Spread the love

You cannot copy content of this page