• Mon. Dec 23rd, 2024

പവര്‍കട്ട് വേണം, സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി; ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

ByPathmanaban

Apr 30, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചു.

സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേര്‍ന്നേക്കും. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.

Spread the love

You cannot copy content of this page