• Tue. Dec 24th, 2024

ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയും, നുണ പ്രചാരണങ്ങള്‍ക്ക് മറുപടി പറയും; കെ കെ ശൈലജ

ByPathmanaban

Apr 20, 2024

നുണ പ്രചാരണങ്ങളെ അതിജീവിച്ച് ജനം യഥാര്‍ത്ഥ വസ്തുത തിരിച്ചറിയുമെന്ന് കെ കെ ശൈലജ. നുണ പ്രചാരണങ്ങള്‍ക്ക് ജനം മറുപടി പറയും. രാഷ്ട്രീയത്തിന്റെ മര്യാദകള്‍ ലംഖിച്ചുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ സമരത്തിന് പോയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു അവര്‍ അത് നിഷേധിച്ചു.

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നുവെന്നാണ് അവിടെ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറഞ്ഞത്. കോണ്‍ഗ്രസ് ആക്രമണങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും ശൈലജ പറഞ്ഞു. വടകരയില്‍ കെ.കെ ശൈലജക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവര്‍ത്തനം ചിലരില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് അവര്‍ക്ക് തന്നെ വിനയാകും. സാംസ്‌കാരിക കേരളം ഇത് അംഗികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നുണക്ക് സമ്മാനമുണ്ടെങ്കില്‍ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. ഇലക്ടറല്‍ ബോണ്ട് സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ. അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

You cannot copy content of this page