• Tue. Dec 24th, 2024

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല’; ജെപി നദ്ദക്ക് കത്തയച്ച് ഖുശ്ബു

ByPathmanaban

Apr 7, 2024

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറുന്നതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്‍മാറ്റം. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കത്തയച്ചു.ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആണ് പിന്മാറ്റം എന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണമെന്നും ഖുശ്ബു പറഞ്ഞു.

ചില സമയങ്ങളില്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കുകയും ഒരാളുടെ ആരോഗ്യകാര്യത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രകരിക്കുകയും വേണ്ടിവരും. ഇന്ന് താന്‍ ആത്തരമൊരു അവസരത്തിലാണെന്ന് ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

മോദി ജി നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നുവെന്ന് ഖുശ്ബു പറഞ്ഞു. ഇന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. മുതുകെല്ലിന്റെ അടിഭാഗത്തുണ്ടായ പരിക്കിന് അടിയന്തിര ചികിത്സ അത്യാവശ്യമാണ്. ഉടന്‍ തന്നെ രോഗമുക്തി നേടാന്‍ നിങ്ങളുടെ പ്രാര്‍ഥനവേണമെന്നും തിരിച്ചെത്തുന്നതോടെ സജീവമായി രംഗത്തുണ്ടാകുമെന്നും എക്സില്‍ കുറിച്ചു. നഡ്ഡയ്ക്ക് അയച്ച കത്തിന്റെ കോപ്പിയും ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

Spread the love

You cannot copy content of this page