• Tue. Dec 24th, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി

ByPathmanaban

Mar 28, 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് പൊതു അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കടക്കം അവധി ബാധകമാണ്.

കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യസ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായകേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബര്‍ കമ്മിഷണര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവധിദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവുവരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. ജൂണ്‍ നാലിന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Spread the love

You cannot copy content of this page