• Tue. Dec 24th, 2024

കെജ്രിവാള്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ByPathmanaban

Apr 1, 2024

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെതാണ് ഉത്തരവ്. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി ഇന്ന് നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ആവശ്യപ്പെട്ടത്.

ഭാവിയില്‍ കസ്റ്റഡിയില്‍ വേണ്ടി വരും. കെജ്രിവാള്‍ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിന്റെ പാസ്വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നല്‍കിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു. വിജയ് നായര്‍ തന്നെ അല്ല അതിഷിയെ ആണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് കെജ്രിവാള്‍ മൊഴി നല്‍കിയെന്നും ഇഡി പറഞ്ഞു.

കെജ്രിവാളിന് ജയിലില്‍ പുസ്തകങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്ന് പുസ്തകങ്ങള്‍ കൈമാറാന്‍ കെജ്രിവാള്‍ അനുമതി തേടുകയായിരുന്നു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാന്‍ തന്നെ അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കെജ്രിവാള്‍ പ്രത്യേക അപേക്ഷ നല്‍കി.

Spread the love

You cannot copy content of this page